അടുക്കളയില്‍ കളിക്കുന്നതിനിടയില്‍ സ്റ്റീല്‍ കലം തലയില്‍ കുടുങ്ങിയ രണ്ടരവയസ്സുകാരിക്ക് രക്ഷകരായി മുക്കം അഗ്‌നിരക്ഷാ സേന. തിങ്കള്‍ രാവിലെ ഒന്‍പതരയോടെയാണ് സംഭവം. അടിവാരം സ്വദേശി കൂളമടത്ത് പുളിക്കല്‍ ജംഷീദിന്റെ മകള്‍ അസാ സഹറയുടെ തലയിലാണ് കലം കുടുങ്ങിയത്.
|
വീട്ടുകാര്‍ ശ്രമിച്ചിട്ടും തലയില്‍ നിന്ന് കലം പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെ മുക്കം ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. സ്റ്റേഷന്‍ ഓഫിസര്‍ എം അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങള്‍ ഷിയേഴ്‌സ്, കട്ടര്‍ എന്നിവ ഉപയോഗിച്ച് കലം മുറിച്ചുമാറ്റുകയായിരുന്നു.
സീനിയര്‍ ഫയര്‍ ഓഫിസര്‍ എന്‍ രാജേഷ്, സേനാംഗങ്ങളായ പി ടി ശ്രീജേഷ്, എം സി സജിത്ത് ലാല്‍, എ എസ് പ്രദീപ്, വി സലീം, പി നിയാസ്, വൈ പി ഷറഫുദ്ധീന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. പോറലുപോലുമേല്‍ക്കാതെ കുട്ടിയെ രക്ഷപ്പെടുത്താനായത് കുടുംബത്തിനും അഗ്നിശമനസേനാംഗങ്ങള്‍ക്കും ആശ്വാസമായി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


