28
Nov 2024
Fri
28 Nov 2024 Fri
Man dies during cricket match due to cardiac arrest

ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് ഹൃദയസ്തംഭനം മൂലം മരിച്ചു. 35കാരനായ ഇമ്രാന്‍ പട്ടേല്‍ ആണ് മരിച്ചത്. പൂനെയിലെ ഗര്‍വാര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം നടക്കുന്നതിനിടെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഓപണറായി ഗ്രൗണ്ടിലിറങ്ങിയ ഇമ്രാന് ഒരു ഫോര്‍ അടിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥതയുണ്ടാവുകയായിരുന്നു. ഇതോടെ വിഷയം അമ്പയര്‍മാരെ അറിയിക്കുകയും പവലിയനിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ നടന്നുപോവുന്നതിനിടെ ഇമ്രാന്‍ കുഴഞ്ഞുവീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

റിയല്‍എസ്‌റ്റേറ്റ് ബിസിനസുകാരനായ ഇമ്രാന്‍ ആരോഗ്യവാനായിരുന്നുവെന്നും യാതൊരുവിധ അസുഖങ്ങളും ഉണ്ടായിരുന്നില്ലെന്നും കുടുംബം പറഞ്ഞു. പതിവായി ക്രിക്കറ്റ് കളിച്ചിരുന്ന ഇമ്രാന് സ്വന്തമായി ഒരു ക്രിക്കറ്റ് ടീമുണ്ടായിരുന്നു. ഭാര്യയും മൂന്നു പെണ്‍മക്കളുമാണ് ഇമ്രാനുള്ളത്. ഇളയ കു്ട്ടി ജനിച്ചിട്ട് നാലുമാസം മാത്രം ആയതേയുള്ളൂ.