കോയമ്പത്തൂര്‍: വനിതാ നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ആശുപത്രി ടോയ്ലറ്റില് ഒളിക്യാമറ വച്ച യുവ ഡോക്ടര്‍ പിടിയില്‍. ട്രെയിനി ഡോക്ടറായ കൃഷ്ണഗിരി ജില്ലയിലെ ഊത്തങ്കര സ്വദേശി വെങ്കിടേഷ് ആണ് (33) പിടിയിലായത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ എം.എസ് ഓര്‍ത്തോ വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ട്രെയിനി ഡോക്ടറുമാണ് പ്രതി. ശുചിമുറിയില്‍ പോയ നഴ്സാണ് പേനയുടെ ആകൃതിയിലുള്ള ക്യാമറ രണ്ടുദിവസം മുമ്പ് കണ്ടത്.
|
തുടര്‍ന്ന് നഴ്സ് ആശുപത്രി സൂപ്രണ്ടിനെ വിവരം അറിയിച്ചു. സൂപ്രണ്ട് നല്കിയ പരാതിയില്‍ അന്വേഷണം നടത്തുകയും രഹസ്യ ക്യാമറ സ്ഥാപിച്ചത് ആരെന്ന് കണ്ടെത്താന്‍ സിസിടിവി ക്യാമറ പരിശോധിക്കുകയും ചെയ്തു. ഇതിലാണ് പ്രതിയിലേക്ക് അന്വേഷണം എത്തിയത്. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നിരവധി വനിതാ ഡോക്ടര്‍മാരും നഴ്സുമാരും ജോലിചെയ്യുന്ന സ്ഥാപനമാണ് പൊള്ളാച്ചി ഗവ.ആശുപത്രി. ഡോക്ടറെ ചോദ്യംചെയ്തപ്പോള്‍ നവംബര്‍ 16 മുതല്‍ ശുചിമുറിയില്‍ ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതായി വ്യക്തമായി. വെങ്കടേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഡോക്ടറുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഓണ്‍ലൈനില്‍ ക്യാമറ വാങ്ങിയതായും കണ്ടെത്തി. വെങ്കിടേഷിനെ സസ്പെന്‍ഡുചെയ്തു. ഇയാള്‍ നേരത്തെ ജോലിചെയ്തിരുന്ന നിരവധി ആശുപത്രികളിലും സമാന സംഭവം നടന്നിട്ടുണ്ടോ എന്നു പൊലീസ് അന്വേഷിച്ചുവരുകയാണ്. ഇയാള്‍ മറ്റാര്‍ക്കെങ്കിലും ദൃശ്യങ്ങള്‍ അയച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും.
വെങ്കിടേഷ് പെന്‍ ക്യാമറയില്‍ നിന്ന് മെമ്മറി കാര്‍ഡ് നീക്കം ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥന് പറഞ്ഞു.
കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ചയാണ് ഡോ.വെങ്കിടേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആമസോണ്‍ വഴിയാണ് ഡോ വെങ്കിടേഷ് പെന്‍ ക്യാമറ വാങ്ങിയത്.
Hidden camera placed in hospital toilet Young doctor arrested
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





