28
Dec 2024
Fri
28 Dec 2024 Fri
kerala state Waqf board

കോഴിക്കോട്: മുനമ്പം ഭൂമി വഖഫ് രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഫാറൂഖ് കോളജ് നല്‍കിയ അപ്പീല്‍ ഇന്ന് കോഴിക്കോട് വഖഫ് ട്രൈബ്യൂണല്‍ പരിഗണിക്കും. കേസില്‍ കക്ഷി ചേരാനുള്ള സേട്ട് കുടുംബത്തിന്റെയും വഖഫ് സംരക്ഷണ സമിതിയുടെയും ഹരജികളും ഇന്ന് ട്രൈബ്യൂണല്‍ ഫയലില്‍ സ്വീകരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനിടെ മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജുഡിഷ്യല്‍ കമ്മീഷന് വിവര ശേഖരണത്തിനായി ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചു. കൊച്ചി താലൂക്ക് ജൂനിയര്‍ സൂപ്രണ്ടന്റ് ജോസഫ് ആന്റണി ഹെര്‍ട്ടിസാണ് നോഡല്‍ ഓഫീസര്‍. ഈ മാസം 17നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ഒരാഴ്ച മുന്നെയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് വിജ്ഞാപനമിറക്കിയത്. കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരമാണ് വിജ്ഞാപനം. മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പരിഗണിക്കുന്നത് മൂന്ന് വിഷയങ്ങളാണ്. രാജഭരണമുണ്ടായിരുന്ന ഭൂമിയുടെ നിലവിലെ അവസ്ഥ കണ്ടെത്തണം. താമസക്കാരുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കാം, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളിലും കമ്മീഷന്‍ ശിപാര്‍ശ നല്‍കണം.