26
Dec 2024
Fri
26 Dec 2024 Fri
world record attempt by make up artists on december 27 at Kottaykal

മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ ലോക റെക്കോഡ് പ്രകടനം ബ്രൈഡ ഡിസംബര്‍ 27ന് കോട്ടയ്ക്കലില്‍. ഒരുമണിക്കൂറിനുള്ളില്‍ നൂറിലധികം മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ അവരുടെ മോഡലുകളെ ബ്രൈഡ് ആക്കി ഒരുക്കുന്നതാണ് ബ്രൈഡ. ഇതില്‍ പങ്കെടുക്കുന്ന ഓരോ മേക്കപ്പ് ആര്‍ട്ടിസ്റ്റിനും ലോക റെക്കോര്‍ഡ് ജേതാവെന്ന അംഗീകാരം കൂടി ബ്രൈഡയിലൂടെ ലഭിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. ഇവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലും നല്‍കും. കോട്ടയ്ക്കല്‍ റിഡ്ജ്‌സ് ഇന്‍ ആണ് ബ്രൈഡയുടെ ആദ്യ വേദി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ 7:30 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. 9 മുതല്‍ 10:30 വരെ വസ്ത്രങ്ങളും ആഭരണങ്ങളും ഒരുക്കാനുള്ള സമയമാണ്. പതിനൊന്നു മുതല്‍ പന്ത്രണ്ടു വരെ റെക്കോര്‍ഡ് ശ്രമത്തിനുള്ള സമയമാണ്. ടാലന്റ്് റെക്കോര്‍ഡ് പാനലില്‍ നാല് അംഗങ്ങള്‍ ഉണ്ടാകും. മേക്കപ്പ് ഇന്‍ഡസ്ട്രിയിലെ മുന്‍നിരയില്‍ നില്‍ക്കുന്ന ഒരു ജഡ്ജ് ഉണ്ടാകും. പന്ത്രണ്ടു മുതല്‍ ഒന്നു വരെ ഫോട്ടോ സെഷന്‍. ഉച്ചയൂണിന് ശേഷം രണ്ടു മുതല്‍ മൂന്നു വരെ മൂവായിരത്തിലതികം വരുന്ന കാണികളുടെ മുന്നില്‍ റാമ്പ് വാക്ക് നടക്കും. പങ്കെടുക്കുന്ന മോഡലുകള്‍ക്കു മെമന്റോ നല്‍കും. ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റും മോഡലും ചേര്‍ന്നതാണ് ഒരു ടീം എന്ന് സംഘാടകര്‍ അറിയിച്ചു.