കോഴിക്കോട്:സിയസ്‌കോയുടെ സാമൂഹിക ഇടപെടല്‍ മാതൃകയെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.
വീട് എന്നത് വലിയ സാമ്പത്തിക ബാധ്യത ഏറി വരുന്ന കാലഘട്ടമാണിത്. നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മാണത്തിന് സിയസ്‌കോ താങ്ങാകുമ്പോള്‍ ഒരു സ്വപ്നം പൂവണിയുകയാണെന്നും അതില്‍ ചേര്‍ന്ന് നില്‍ക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നുംഅദ്ദേഹം പറഞ്ഞു.
|
സിയസ്‌കൊ അഭയം പദ്ധതിയുടെ അഞ്ചാമത് വീടിന്റെ തറയിടല്‍ കര്‍മ്മം ചക്കുംകടവില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിയസ്‌കൊ പ്രസിഡണ്ട് സി.ബി.വി.സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു.
സിയ്സ്‌കോ ജനറല്‍ സെക്രട്ടറി എം.വി. ഫസല്‍ റഹ്‌മാന്‍, വൈസ് പ്രസിഡന്റ് കെ നൗഷാദ് അലി, ട്രഷറര്‍ പി.പി. അബ്ദുല്ല കോയ, വൈസ് പ്രസിഡന്റ് എസ്.എം സാലിഹ്, സെക്രട്ടറി സി.പി.എം. സഈദ് അഹമദ്, ജനകിയ കമ്മിറ്റി പ്രസിഡണ്ട് എം.പി. ബാബുരാജ്, കണ്‍വിനര്‍ പി.പി. റമീസ്, വ്യപാര പ്രമുഖന്‍ എം.കെ.അബ്ദുറഹിമാന്‍, പി. എന്‍ ജംഷിദ് എന്നിവര്‍ സംസാരിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





