28
Dec 2024
Sun
28 Dec 2024 Sun
second Indian killed in Canada within a week

കാനഡയില്‍ ഇന്ത്യന്‍ യുവാവിനെ വെടിവച്ചുകൊന്നു. ഹര്‍ഷന്‍ദീപ് സിങ് എന്ന 20കാരനാണ് കൊല്ലപ്പെട്ടത്. എഡ്‌മോണ്ടണില്‍ വെള്ളിയാഴ്ചയാണ് സംഭവം.
സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന ഹര്‍ഷന്‍ദീപ് സിങ്ങിനെ രണ്ടുപേര്‍ ചേര്‍ന്നാണ് വെടിവച്ചുകൊന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തില്‍ ഇവാന്‍ റെയിന്‍, ജുഡിത് സോള്‍ടിയൂക്‌സ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമിസംഘത്തില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നുവെന്നും ഒരാള്‍ ഹര്‍ഷന്‍ദീപിനെ കോണിപ്പടിയില്‍ നിന്ന് ഉന്തിയിടുകയും രണ്ടുപേര്‍ ചേര്‍ന്ന് വെടിവയ്ക്കുകയായിരുന്നുവെന്നും സിസിടിവി ദൃശ്യം വ്യക്തമാക്കുന്നു.

ഡിസംബര്‍ ഒന്നിന് ഗുറാസിസ് സിങ് എന്ന 22കാരനെ ഒന്റാറിയോയില്‍ കുത്തിക്കൊന്നിരുന്നു. ഒപ്പം താമസിച്ചിരുന്ന ക്രോസ്ലി ഹണ്ടര്‍ എന്ന 36 കാരനായിരുന്നു ഗുറാസിസിനെ കൊലപ്പെടുത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക