15
Dec 2024
Mon
15 Dec 2024 Mon
Former Idlib Development Minister Muhammad al-Bashir

ദമസ്‌കസ്: ബശ്ശാറുല്‍ അസദിന്റെ ഭരണം അവസാനിപ്പിച്ച ഹയാത്ത് തഹ്‌രീര്‍ അല്‍ ശാം(എച്ച്ടിഎസ്) സിറിയയില്‍ ഇടക്കാല പ്രധാനമന്ത്രിയെ നിയമിച്ചു. (Syria appoints interim prime minister) ഇദ്‌ലിബിന്റെ ഭരണം നടത്തിയിരുന്ന എച്ച്ടിഎസ് സര്‍ക്കാരിന് നേതൃത്വം നല്‍കിയിരുന്ന മുഹമ്മദ് അല്‍ ബഷീറാണ് ഇടക്കാല പ്രധാനമന്ത്രി. പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതു വരെ രാജ്യത്തിന്റെ ഭരണ കാര്യങ്ങള്‍ ബഷീര്‍ നിര്‍വഹിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, എച്ച്ടിഎസിനെ ഭീകര പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം ബ്രിട്ടന്‍ പരിഗണിക്കുന്നു. യുകെ മന്ത്രി പാറ്റ് മക്ഫാദനാണ് ഇക്കാര്യം സൂചിപ്പിച്ചത്. അല്‍ഖാഇദ ബന്ധമുണ്ടായിരുന്ന എച്ച്ടിഎസ് മുന്‍നിലപാടുകള്‍ മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു.

ALSO READ: ദുരൂഹതക്ക് വിരാമം; അസദിന് റഷ്യയുടെ അഭയം; കുടുംബസമേതം മോസ്‌കോയില്‍

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും ജനങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കുമെന്നും എച്ച്ടിഎസ് മേധാവി വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എച്ചടിഎസിനെ ഭീകര പട്ടികയില്‍ നിന്ന് നീക്കുന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

അല്‍ഖാഇദയുടെ മറ്റൊരു പേരായാണ് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം എച്ച്ടിഎസിനെ കണക്കാക്കുന്നത്. അമേരിക്കയും യുഎന്നും എച്ച്ടിഎസിനെ ഭീകര പട്ടികയില്‍പ്പെടുത്തിയിരുന്നു.