24
Dec 2024
Tue
24 Dec 2024 Tue
mother and daughter found dead in home in Tanur

മലപ്പുറം താനൂരില്‍ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലക്ഷ്മി ദേവി എന്ന ബേബി(74), മകള്‍ ദീപ്തി(36)എന്നിവരാണ് മരിച്ചത്. ദീപ്തിയെ കട്ടിലില്‍ മരിച്ച നിലയിലും ലക്ഷ്മി ദേവിയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടത്. സംഭവസമയം ലക്ഷ്മിയുടെ മരുമകള്‍ കുളിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മകളെ കൊലപ്പെടുത്തി ലക്ഷ്മി ദേവി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ത്തിനുശേഷമേ മരണകാരണമടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാവൂ എന്ന് പോലീസ് അറിയിച്ചു.