|
തൊടുപുഴ: നിര്‍ത്തിയിട്ടിരുന്ന കാറില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ രണ്ട് യുവാക്കളെ കണ്ടെത്തി. ഇടുക്കി രാജകുമാരിക്ക് സമീപം സേനാപതി റോഡിലാണ് യുവാക്കളെ രക്തത്തില്‍ കുളിച്ച നിലയില്‍ കാറില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
രാത്രി എട്ട് മണിയോടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു വെളിയില്‍ രക്തം പുരണ്ട ഷര്‍ട്ട് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധന നടത്തിയത്. നാട്ടുകാരുടെ പരിശോധനയിലാണ് രക്തത്തില്‍ കുളിച്ച് യുവാക്കളെ ബോധരഹിതമായ നിലയില്‍ കണ്ടെത്തിയത്.
വിവരമറിയിച്ചതിനു പിന്നാലെ ഉടുമ്പന്‍ചോല പൊലീസ് സ്ഥലത്തെത്തി ഇരുവരേയും രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി.
സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മദ്യലഹരിയില്‍ ആണെന്ന് പൊലിസ് നഗമനത്തിലെത്തിയെങ്കിലും ശരീരത്തിലെ രക്ത പാടുകള്‍ക്കുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Youth found lying in blood inside parked car; mystery


