27
Dec 2024
Sat
27 Dec 2024 Sat
Woman dies in Kozhikkode due to heavy bleeding after delivery

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ യുവതി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. താമരശ്ശേരി പൂനൂര്‍ അവേലം സ്വദേശി പള്ളിത്തായത്ത് ബാസിത്തിന്റെ ഭാര്യ ഷഹാന(23)ആണ് മരിച്ചത്. പ്രസവത്തിനുശേഷം അമിത രക്തസ്രാവം ഉണ്ടായതോടെ യുവതിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വെള്ളി രാത്രി എട്ടോടെ മരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>