Kerala Gold Price: ആശ്വാസ ഞായര്‍; ഇന്ന് വിലകൂടിയില്ല; നോക്കാം പുതിയ സ്വര്‍ണനിരക്ക്
|
കേരളത്തില്‍ ചാഞ്ചാട്ടം തുടര്‍ന്ന സ്വര്‍ണവില ഒരിടവേളയ്ക്ക് ശേഷം കൂടിവരികയാണ്. ആഭരണപ്രേമികള്‍ക്കും വിവാഹത്തിന് ഒരുങ്ങുന്നവര്‍ക്കും തിരിച്ചടിയാണിത്. തുടര്‍ച്ചയായി നാലഞ്ചുദിവസം കുതിച്ചുകൊണ്ടിരുന്ന സ്വര്‍ണവിലയില്‍ പക്ഷേ ഇന്നലെയും മിനിയാന്നും ഇടിവുണ്ടായി. എന്നാല്‍ ഇന്ന് ആശ്വാസവാര്‍ത്തയാണ്. ഇന്നലത്തെ അതേവിലയാണ് ഇന്നും ഉള്ളത്.
ഇന്നലെ പവന് 720 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വര്‍ണ വിപണിയില്‍ 1200 രൂപയുടെ ഇടിവുണ്ടായി. അതിനാല്‍ ഇന്ന് 57,120 രൂപയാണ് പവന് നല്‍കേണ്ടത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7140 രൂപയും നല്‍കണം. സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 100 രൂപയും കിലോഗ്രാമിന് 1,00,000 രൂപയുമാണ്.
അന്താരാഷ്ട്ര വിപണിയില്‍ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വെള്ളി വിലയില്‍ വലിയ ചലനം ഉണ്ടാകാന്‍ സാധ്യതയില്ല.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,638.26 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ MCXല്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,773 രൂപയിലാണ് വിപണനം നടക്കുന്നത്. യു.എസിലെ പണപ്പെരുപ്പ നിരക്കുകള്‍ക്കായി കാത്തിരിക്കുകയണ് നിക്ഷേപകര്‍. അടുത്തയാഴ്ച പുറത്തുവരാനിരിക്കുന്ന യു.എസ് ഫെഡിന്റെ നയ പ്രഖ്യാനം കേരളത്തിലെ സ്വര്‍ണ വിലയില്‍ പ്രതിഫലനം സൃഷ്ടിക്കും.
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് കുറഞ്ഞും അല്‍പ്പം കൂടിയും വന് സ്വര്‍ണ വില ഇപ്പോള്‍ 57,000 ലും താഴെയെത്തിനില്‍ക്കുകയാണ്.
കഴിഞ്ഞമാസം മാസം ആരംഭത്തോടെയാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി വന്നത്. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
ഒക്ടോബര്‍ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.
ഡിസംബറിലെ സ്വര്‍ണവില
| Date | Price of 1 Pavan Gold (Rs.) |
| 1-Dec-24 | 57,200 |
| 2-Dec-24 | Rs. 56,720 (Lowest of Month) |
| 3-Dec-24 | 57040 |
| 4-Dec-24 | 57040 |
| 5-Dec-24 | 57120 |
| 6-Dec-24 | 56920 |
| 7-Dec-24 | 56920 |
| 8-Dec-24 | 56920 |
| 9-Dec-24 | 57040 |
| 10-Dec-24 | 57640 |
| 11-Dec-24 | Rs. 58,280 (Highest of Month) |
| 12-Dec-24 | Rs. 58,280 (Highest of Month) |
| 13-Dec-24 | 57840 |
| 14-Dec-24 Yesterday » |
57120 |
| 15-Dec-24 Today » |
Rs. 57,120 |
Kerala Gold Price: A relief Sunday; No increase in price today; Let’s see the new gold rate


