21
Dec 2024
Wed
21 Dec 2024 Wed
R. Ashwin retires from international cricket

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുതിര്‍ന്ന ക്രിക്കറ്റ് താരമായ ആര്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നര്‍മാരില്‍ ഒരാളും വിശ്വസ്തനായ ഓള്‍റൗണ്ടറുമായ അശ്വിന്‍ വിരമിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

106 ടെസ്റ്റുകളില്‍ ഇന്ത്യയുടെ ജഴ്‌സി അണിഞ്ഞ അശ്വിന്‍ 537 വിക്കറ്റുകളും സ്വന്തമാക്കി. ഏകദിനത്തില്‍ 116 മത്സരങ്ങളില്‍ നിന്നായി 156 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടി20ല്‍ 72 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.

ബാറ്റ് കൊണ്ടും ടീമിന് മികച്ച സംഭാവനകള്‍ താരം നല്‍കിയ താരമാണ് അശ്വിന്‍. ടെസ്റ്റില്‍ ആറ് സെഞ്ച്വറികളും 14 അര്‍ധ സെഞ്ച്വറികളും നേടിയ താരം ഓള്‍റൗണ്ടര്‍ എന്ന പദവിക്ക് എന്തുകൊണ്ടും അര്‍ഹനാണെന്ന് പലതവണ തെളിയിച്ചു. ടെസ്റ്റില്‍ 3503 റണ്‍സ് ആണ് സമ്പാദ്യം. ഏകദിനത്തില്‍ 707 റണ്‍സും സ്വന്തം പേരിലെഴുതി. ഏകദിനത്തേക്കാള്‍ ടെസ്റ്റിലാണ് ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് തെളിയിച്ചത്.

രാജ്യാന്തരമത്സരങ്ങളില്‍നിന്ന് വിരമിച്ചെങ്കിലും ഐ.പി.എല്ലില്‍ അദ്ദേഹം കളിക്കും. നിലവില്‍ ചെന്നൈയുടെ താരമാണ് അശ്വിന്‍.

 

R. Ashwin retires from international cricket