ഗസാ സിറ്റി: വടക്കന്‍ ഗസയിലെ ജബലിയയിലെ ക്യാമ്പില്‍ ഇസ്രായേലിനെ ഞെട്ടിച്ച് വീണ്ടും അല്‍ ഖസ്സാം ബ്രിഗേഡ്. (Suicide attack by disguised Qassam fighter in Jabaliya; several Israeli soldiers killed) അല്‍ ഖസ്സാം പോരാളിയുടെ ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടു.
|
ഇസ്രായേലി സ്‌നൈപ്പറെ തൊട്ടടുത്ത് നിന്ന് കൊലപ്പെടുത്തിയ ഖസ്സാം പോരാളി ഒരു മണിക്കൂറിനകം ചാവേര്‍ സ്‌ഫോടനം നടത്തുകയായിരുന്നു. ഇസ്രായേലി സൈനിക വേഷത്തില്‍ സേനാ ക്യാമ്പിലേക്ക് നുഴഞ്ഞു കയറിയാണ് ബെല്‍റ്റ് ബോംബ് പൊട്ടിച്ചത്. ആക്രമണത്തില്‍ ആറോളം അധിനിവേശ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തു.
അതിനിടെ, ഗസയില്‍ നിരീക്ഷണത്തിനെത്തിയ ചാര വിമാനം വെടിവച്ചിട്ടതായി അല്‍ ഖുദ്‌സ് ബ്രിഗേഡ് അറിയിച്ചു. പോരാളികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനിടയിലായിരുന്നു ആക്രമണം.
ജബലിയക്കു പുറമേ ജെനിന്‍ ക്യാമ്പിലും രൂക്ഷമായ പോരാട്ടം തുടുരുന്നതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. ഫലസ്തീന്‍ അതോറിറ്റിയും ചെറുത്ത് നില്‍പ്പ് സംഘടനയായ ജെനിന്‍ ബ്രിഗേഡ്‌സും തമ്മിലാണ് ഇവിടെ പോരാട്ടം നടക്കുന്നത്.


