16
Dec 2024
Sat
16 Dec 2024 Sat
Germany car attack

ബെര്‍ലിന്‍: ജര്‍മനിയിലെ മാഡര്‍ബര്‍ഗ് നഗരത്തില്‍ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടുപേര്‍ കൊല്ലപ്പെട്ടു. (Car slams into crowded Christmas market in Germany) 68 പേര്‍ക്ക് പരിക്കേറ്റു. കാര്‍ മനപൂര്‍വ്വം ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാര്‍ ഡ്രൈവറെ പോലീസ് കസ്റ്റിഡിയിലെടുത്തു. സൗദി അറേബ്യയിയില്‍ നിന്നുള്ള 50 കാരനായ ഡോക്ടറാണ് കാറോടിച്ചതെന്ന് സാക്‌സോണി അന്‍ഹാല്‍ത് സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി തമാറ സീഷാങ് പറഞ്ഞു. 2006ല്‍ ആണ് ഇയാള്‍ ജര്‍മനിയിലെത്തിയത്. ഇയാള്‍ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നാണ് നിലവിലെ നിഗമനം.

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കൂട്ടിയാണ്. കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരില്‍ 15 പേരുടെ നില ഗുരുതരമാണ്.

പ്രാദേശിക സമയം, വൈകീട്ട് 7 മണിയോടെയാണ് സംഭവം. അതിവേഗതയില്‍ ഓടിച്ചെത്തിയ കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ക്രിസ്മസിന് മുമ്പുള്ള അവസാന വെള്ളിയാഴ്ച്ച ആയതിനാല്‍ ചന്തയില്‍ നല്ല തിരക്കുണ്ടായിരുന്നു.

Germany car attack1

മാര്‍ക്കറ്റിന് 400 മീറ്റര്‍ അകലെ നിന്നാണ് ഇയാള്‍ ക്രിസ്തുമസ് മാര്‍ക്കറ്റിന് നേരെ ലക്ഷ്യമിട്ട് കാര്‍ ഓടിച്ച് കയറ്റിയത്. ഉടന്‍ തന്നെ ആംബുലന്‍സുകളും പൊലീസും സംഭവസ്ഥലത്തേക്ക് എത്തി. അപകടത്തില്‍ അനുശോചനം അറിയിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ഓള്‍ഫ് സ്‌കോള്‍സ് രംഗത്തെത്തി.

അപകടത്തിലെ ഇരകള്‍ക്കൊപ്പവും അവരുടെ കുടുംബങ്ങള്‍ക്കൊപ്പവുമാണ് താനെന്ന് അദ്ദേഹം പറഞ്ഞു. മാഡ്ബര്‍ഗിലെ ജനങ്ങള്‍ക്കൊപ്പമാണ്. അപകടസമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവരെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.