04
Dec 2024
Mon
04 Dec 2024 Mon
Kerala Bengaluru specail train xmas

കൊച്ചി: ക്രിസ്മസ് അവധിയാഘോഷിക്കാന്‍ ബംഗളൂരുവിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. (Kerala Bengalur special-train-for-christmas-tickets-still-available) നാളെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിനില്‍ ഇപ്പോഴും സീറ്റുകള്‍ ബാക്കിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവസാന നിമിഷമാണ് റെയില്‍വേ എസ്എംവിടി ബെംഗളൂരുവില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചത്. ഇന്ന് രാത്രി ബെംഗളൂരുവില്‍ നിന്ന് വരുന്ന സ്‌പെഷ്യല്‍ ട്രെയിനിന്റെ മടക്കയാത്രയാണ് നാളെ.

ബെംഗളൂരു – തിരുവന്തപുരം സര്‍വീസിന്റെ ടിക്കറ്റുകള്‍ അതിവേഗത്തില്‍ വിറ്റഴിഞ്ഞെങ്കിലും നാളത്തെ തിരുവനന്തപുരം – ബെംഗളൂരു ട്രെയിനില്‍ ടിക്കറ്റുകള്‍ ബാക്കിയുണ്ട്. 06508 തിരുവനന്തപുരം നോര്‍ത്ത് – ബെംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ നാളെ വൈകീട്ട് 05:55നാണ് യാത്ര ആരംഭിക്കുക. ക്രിസ്മസ് ദിനത്തില്‍ രാവിലെ 11:15ന് ട്രെയിന്‍ എസ്എംവിടി ബെംഗളൂരുവിലെത്തുകയും ചെയ്യും.

1 എസി ഫസ്റ്റ് ക്ലാസ് കോച്ച്, 2 എസി ടു ടയര്‍ കോച്ചുകള്‍, 3 എസി ത്രീ ടയര്‍ കോച്ചുകള്‍, 6 സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, 4 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ എന്നിവയുള്ള സ്‌പെഷ്യല്‍ ട്രെയിനില്‍ നിലവില്‍ സ്ലീപ്പര്‍ ക്ലാസില്‍ 154 ടിക്കറ്റുകളും 3 എ ക്ലാസില്‍ 96 ടിക്കറ്റുകളും 2 എ ക്ലാസില്‍ 70 ടിക്കറ്റുകളും, 1 എ ക്ലാസില്‍ 16 ടിക്കറ്റുകളും ബാക്കിയുണ്ട് (തിങ്കളാഴ്ച രാവിലെ 10 മണിവരെയുള്ള ഐആര്‍ടിസി ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് പ്രകാരം).

സ്‌പെഷ്യല്‍ ട്രെയിനില്‍ തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് 1 എ ക്ലാസിന് 3190 രൂപയും, 2 എ ക്ലാസിന് 2070 രൂപ, 3 എ ക്ലാസിന് 1490 രൂപ, സ്ലീപ്പര്‍ ക്ലാസിന് 550 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

വൈകീട്ട് 05:55 ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 07:07 കൊല്ലം 07:43 കായംകുളം, 07:55 മാവേലിക്കര, 08:10 ചെങ്ങന്നൂര്‍, 08:24 തിരുവല്ല, 08:35 ചങ്ങനാശേരി, 08:57 കോട്ടയം, 10:10 എറണാകുളം, 10:37 ആലുവ, 11:37 തൃശൂര്‍, 01:20 പാലക്കാട് സ്റ്റേഷനുകളിലുമെത്തും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക