25
Dec 2024
Mon
25 Dec 2024 Mon
16 year old boy dies in scooter accident in Kodungallur

തൃശൂര്‍ കൊടുങ്ങല്ലൂര്‍ ലോറിക്ക് പിന്നില്‍ സ്‌കൂട്ടറിടിച്ച് 16കാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന യാത്രികന് പരിക്ക്. പടിഞ്ഞാറെ ടിപ്പുസുല്‍ത്താന്‍ റോഡില്‍ കാര അഞ്ചങ്ങാടിയില്‍ ആണ് അപകടം. കയ്പമംഗലം കുറ്റിക്കാട്ട് സ്വദേശി മേനാലി അന്‍സറിന്റെ മകനും പെരിഞ്ഞനം ആര്‍എം ഹൈസ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുമായ അഫ്‌നാന്‍ റോഷന്‍ ആണ് മരിച്ചത്. അഫ്‌നാനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മതിലകം കൂളിമുട്ടം സ്വദേശി കൂട്ടുങ്ങള്‍ നസ്മലിനാണ് പരിക്കേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കള്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അഞ്ചങ്ങാടി സ്‌കൂളിന് മുന്നിലായിരുന്നു അപകടം. കുട്ടികളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അഫ്‌നാന്റെ ജീവന്‍ രക്ഷിക്കാനായില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക