|
കോഴിക്കോട്: കോഴിക്കോട്ട് സ്കൂട്ടറിൽ യാത്ര ചെയ്യവേ ഷാൾ കഴുത്തിൽ കുരുങ്ങി യുവതി മരിച്ചു. വെസ്റ്റ് കൈതപ്പൊയില്‍ കല്ലടിക്കുന്നുമ്മല്‍ കെ.കെ വിജയന്‍റെ ഭാര്യ സുധയാണ് മരണപ്പെട്ടത്. പുതുപ്പാടിയിൽ ഇന്നലെ രാത്രിയായിരുന്നു അപകടം.
ബന്ധുവിന്റെ കൂടെ അയ്യപ്പന്‍വിളക്ക് കാണാന്‍ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. സ്കൂട്ടറിൽ പോകുന്നതിനിടെ ഷാള്‍ ചക്രത്തില്‍ കുടുങ്ങി സുധ റോഡിലേക്ക് തലയടിച്ച് വീണായിരുന്നു അപകടം. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
woman dies when shawl got tangled around her neck while traveling on scooter
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


