25
Dec 2024
Tue
25 Dec 2024 Tue
Youtuber Manavalan

തൃശൂര്‍: മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനല്‍ ഉടമ മുഹമ്മദ് ഷഹീന്‍ ഷായ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. (Attempt to kill students by hitting them with a car; Lookout notice issued against YouTuber ‘Malavalan’) വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേരളവര്‍മ്മ കോളേജ് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ ുഹമ്മദ് ഷഹീന്‍ ഷാ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.

ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോള്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. ഒളിവില്‍ പോയ ഷഹീന്‍ ഷായെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തൃശ്ശൂര്‍ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.