03
Dec 2024
Wed
03 Dec 2024 Wed
MS Solutions question leak

കോഴിക്കോട്: പത്താം ക്ലാസ്, പ്ലസ്ടു ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സംശയിക്കപ്പെടുന്ന എംഎസ് സൊല്യൂഷന്‍സ് സിഇഒ, എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. (Question paper leak: Lookout notice against Shuhaib Ms solutions)  ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഇന്നലെയും എത്തിയില്ല. ഈ സാഹചര്യത്തില്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് നടപടി.

പത്താം ക്ലാസ്, പ്ലസ് ടു ക്രിസ്മസ് പരീക്ഷകളുടെ തലേന്ന് യുട്യൂബ് ചാനല്‍ വഴിയാണ് എംഎസ് സൊല്യൂഷന്‍സ് ചോദ്യങ്ങള്‍ പുറത്തുവിട്ടത്. ചോര്‍ത്തിയതല്ല, പ്രവചനമാണെന്നാണ് ഷുഹൈബിന്റെ അവകാശ വാദം.

എന്നാല്‍, ചോദ്യങ്ങള്‍ തയ്യാറാക്കിയ അധ്യാപകര്‍ വഴിയോ മറ്റോ ചോര്‍ത്തിയത് തന്നെയാണെന്നാണ് പോലീസ് പറയുന്നത്. ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേര്‍ത്തതും.

വിശ്വാസ വഞ്ചന ഉള്‍പ്പടെ ഏഴ് വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക