19
Dec 2024
Thu
19 Dec 2024 Thu
Smoke rises following an Israeli airstrike against Sanaa International Airport

സന്‍ആ: യമനിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കു വീണ്ടും ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം. (Israel strikes again in Yemen; bombs Sana’a airport and Hodeida) തലസ്ഥാനമായ സന്‍ആയിലെ വിമാനത്താവളം, ഹെസ്യാസ്, റാസ് ഖാത്തിബ് ഊര്‍ജ കേന്ദ്രങ്ങള്‍, ഹുദൈദ, സാലിഫ്, റാസ് കനാത്തിബ് തുറമുഖങ്ങള്‍ എന്നിവിടങ്ങളിലാണ് സൈന്യം ബോംബിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൂത്തികള്‍ സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശവാദം. ഇസ്രായേലിന് നേരെ ഹൂത്തികള്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിയാണിതെന്നും സൈന്യം പറയുന്നു.

ALSO READ: വാജ്‌പേയി അനുസ്മരണ ചടങ്ങില്‍ രഘുപതി രാഘവ രാജാറാം, ഈശ്വര്‍ അല്ലാ തേരേ നാം പാടിയ ഗായികയെ കൊണ്ട് മാപ്പ് പറയിപ്പിച്ച് ആര്‍എസ്എസ്

സന്‍ആ വിമാനത്താവളത്തിലും ഹുദൈദ തുറമുഖ നഗരത്തിലും ആക്രമണം നടന്നതായി ഹൂത്തികളുടെ അല്‍ മസീറ ടിവി ചാനല്‍ സ്ഥിരീകരിച്ചു. സന്‍ആയിലെ ഹൈസ് സെന്‍ട്രല്‍ പവര്‍ സ്റ്റേഷനില്‍ രണ്ട് ആക്രമണങ്ങളാണ് നടന്നത്. സന്‍ആ വിമാനത്താവളത്തില്‍ പല തവണ വ്യോമാക്രമണം നടന്നു. വിമാനത്താവളത്തില്‍ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സൈനിക മേധാവി ജനറല്‍ ഹെര്‍സി ഹാലേവി, പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്, പ്രധാനമന്ത്രി ബെഞ്ചമിന്‍ തെന്യാഹു എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് ആക്രമണമെന്ന് സൈന്യം അറിയിച്ചു.