23
Dec 2024
Fri
23 Dec 2024 Fri
woman arrested for rupees 17 Lakh fraud

വാടക വീട് ഉടമയുടെ മകളോടു മോശമായി പെരുമാറിയെന്ന പരാതിയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. ആലുവയിലാണ് സംഭവം. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയപ്രകാശിനെ ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തതു. 27കാരിയാണ് ജയപ്രകാശിനെതിരേ ആലുവ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജയപ്രകാശ് അപമര്യാദയായി പെരുമാറിയെന്നും സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു. ജയപ്രകാശ് കുറെ കാലമായി വാടക വീട്ടിലാണ് താമസം. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായും ഇതു പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ജയപ്രകാശിനെ റിമാന്‍ഡ് ചെയ്തു.