15
Jan 2025
Wed
15 Jan 2025 Wed

തിരുവനന്തപുരം: പരീക്ഷയില്‍ സ്‌കൂള്‍ കുട്ടികളുടെ ഉത്തരങ്ങള്‍ പലപ്പോഴും വൈറലാകാറുണ്ട്. ഉത്തരം പാഠപുസ്തകങ്ങളിലെ വിവരങ്ങളുമായി ഒത്തുപോകാത്തത് ആണെങ്കിലും ‘ലോജിക്കലി’ ശരിയായ ഉത്തരത്തിന് അധ്യാപകര്‍ക്ക് തെറ്റിടാനും കഴിയില്ല. ഇത്തരത്തില്‍ ഒരു ഉത്തരമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ രണ്ട് കുട്ടികളുടെ കുട്ടിയുടെ ഉത്തരക്കടലാസ് അവരുടെ അധ്യാപിക ജി.എസ് സുനിതയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടാം ക്ലാസിലെ ചോദ്യപ്പേപ്പറിലെ ഒരു ഉത്തരമാണ് വൈറലായത്. ജീവികളെ അവയുടെ പ്രജനന രീതിക്കനുസരിച്ച് പട്ടികപ്പെടുത്തുക എന്നതായിരുന്നു ഒരു ചോദ്യം. എന്നാല്‍ ഉത്തരക്കടലാസ് നോക്കിയ ടീച്ചര്‍ ഞെട്ടി. ചുറ്റുപാടും നിരീക്ഷിച്ച് മുട്ടയിടുന്നവരെയും പ്രസവിക്കുന്നവരെയും പട്ടിക തയാറാക്കാനായിരുന്നു ടീച്ചറുടെ നിര്‍ദേശം. ഇതിനുള്ള ഉത്തരത്തില്‍ പ്രസവിക്കുന്നവരുടെ പട്ടികയില്‍ ആനയ്ക്കും പൂച്ചയ്ക്കും പട്ടിക്കും പശുവിനുമൊപ്പം അധ്യാപികയുടെ പേരായ സുനിത എന്ന് കുട്ടി എഴുതിവച്ചിരിക്കുന്നു. രണ്ടാംക്ലാസിലെ സമീരയും അനഘയുമാണ് സുനിത ടീച്ചറുടെ പേരും പ്രസവിക്കുന്നവരുടെ കൂട്ടത്തില്‍ ചേര്‍ത്തത്.

സുനിതയുടെ കുറിപ്പ് ഇങ്ങനെ:
‘രണ്ടാം ക്ലാസ് ഉത്തരക്കടലാസ്.ചുറ്റുപാടും നിരീക്ഷിച്ച് എഴുതാന്‍ പറഞ്ഞതാ. പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല. മുട്ടയിടുന്നവരും പ്രസവിക്കുന്നവരും…’

2nd class girl writes teacher’s name where birth attendants’ names answer sheet goes viral