23
Jan 2025
Wed
23 Jan 2025 Wed
man dies after car falls in to gorge during new year celebration

പുതുവല്‍സരാഘോഷത്തിനായി കുട്ടിക്കാനത്തെത്തിയ സംഘത്തിലെ യുവാവ് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനത്തോട്ടം സ്വദേശി ഫൈസലാണ് (29) മരിച്ചത്. കുട്ടിക്കാനം കോക്കാട്ട് ഹില്‍സില്‍ ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു കാര്‍ കൊക്കയിലേക്ക് പതിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുപതിലേറെ സുഹൃത്തുക്കളുമടങ്ങുന്ന സംഘമാണ് കുട്ടിക്കാനത്തെത്തിയത്. കാറിലുണ്ടായിരുന്ന മറ്റു സുഹൃത്തുക്കള്‍ പുറത്തിയപ്പോഴായിരുന്നു അപകടം. 350 അടിയിലേറെ താഴ്ചയുള്ള കൊക്കയിലേക്കാണ് ഫൈസല്‍ ഇരുന്ന കാര്‍ മറിഞ്ഞത്.

വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സുമെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫൈസലിനെ കണ്ടെത്താനായില്ല. ബുധനാഴ്ച പുലര്‍ച്ചെ സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിലാണ് 350 അടി താഴ്ചയില്‍ നിന്ന് ഫൈസലിന്റെ മൃതദേഹം കണ്ടെടുക്കുന്നത്.

കാറില്‍ നിന്ന് തെറിച്ചുവീണ് തലയിടിച്ച് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.