ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച പ്രകടനം നടത്തുന്ന കായിക താരങ്ങള്‍ക്കുള്ള പരമോന്നത ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഷൂട്ടിങ് താരം മനു ഭാക്കര്‍ അടക്കം നാല് പേര്‍ക്കാണ് ഇത്തവണ ഖേല്‍രത്ന ബഹുമതി. ഷൂട്ടിങ് താരം മനു ഭാക്കര്‍, ചെസ് ലോക ചാംപ്യന്‍ ഡി. ഗുകേഷ്, ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്, പാരാലിംപ്യന്‍ പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കാണ് ഖേല്‍രത്ന പുരസ്കാരം. 17 പാരാ അത്ലറ്റുകള് ഉള്‍പ്പെടെ 32 താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും പ്രഖ്യാപിച്ചു. മലയാളി നീന്തല്‍ താരം സാജന് പ്രകാശ് അടക്കമുള്ളവര്‍ക്കാണ് അര്‍ജുന ലഭിക്കുക.
|
കേന്ദ്ര കായിക മന്ത്രാലായമാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഈ മാസം 17നു പുരസ്കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിക്കും.
മനു ഭാക്കറിന്റെ ഖേല്‍രത്ന സംബന്ധിച്ചു വിവാദങ്ങളുണ്ടായിരുന്നു. താരത്തെ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയില്‍ നിന്നു തഴഞ്ഞതടക്കമുള്ള ആരോപണങ്ങളുമായി പിതാവ് രംഗത്തെത്തിയിരുന്നു. പിന്നാലെ അപേക്ഷയില്‍ പിഴവ് സംഭവിച്ചതായി മനു പിന്നീട് വ്യക്തമാക്കുകയായിരുന്നു. വിവാദമായെങ്കിലും പുരസ്കാരത്തിനു താരം അര്‍ഹയായതായി പുതിയ ലിസ്റ്റ് വ്യക്തമാക്കുന്നു.
നിലവിലെ ലോക ചാംപ്യന്‍ ഡിങ് ലിറനെ കീഴടക്കി ഏറ്റവും പ്രായം കുറഞ്ഞ ചെസ് ലോക ചാംപ്യനെന്ന അനുപമ നേട്ടവുമായി ചരിത്രമെഴുതിയാണ് ഗുകേഷ് ചെസ് ലോക ചാംപ്യനായത്. 2024ലെ പാരിസ് ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടുന്നതില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ ഗോളടി മികവായിരുന്നു. പാരാലിംപിക്സ് സ്വര്‍ണ നേട്ടമാണ് പ്രവീണ്‍ കുമാറിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 2020 ടോക്യോ പാരാലിമ്പിക്സില്‍ വെള്ളിയും നേടുകയുണ്ടായി.
ഖേല്‍ രത്ന
* ഗുകേഷ് ഡി -ചെസ്സ്
* ഹര്‍മന്‍പ്രീത് സിംഗ് – ഹോക്കി
* പ്രവീണ്‍ കുമാര്‍ – പാരാ അത്ലറ്റിക്സ്
* മനു ഭേക്കര്‍ -ഷൂട്ടിംഗ്.
അര്‍ജുന അവാര്‍ഡ്
അത്ലറ്റിക്സ്: ജ്യോതി യര്‍രാജി, അന്നു റാണി
ബോക്സിംഗ്: നിതു, സാവീതി
ചെസ്സ്: വന്തിക അഗര്‍വാള്‍
ഹോക്കി: സലിമ ടെറ്റെ, അഭിഷേക്, സഞ്ജയ്, ഹര്‍മന്‍പ്രീത് സിംഗ്, സുഖ്ജീത് സിംഗ്.
പാരാ അമ്പെയ്ത്ത്: രാകേഷ് കുമാര്‍
പാരാ അത്ലറ്റിക്സ്: പ്രീതി പാല്, ജീവന്‍ജി ദീപ്തി, അജീത് സിംഗ്, സച്ചിന് സര്‍ജെറാവു ഖിലാരി, ധരംബീര്‍, പ്രണവ് ശൂര്‍മ, എച്ച് ഹോകാതോ സെമ, സിമ്രാന്, നവദീപ്.
പാരാബാഡ്മിന്റണ്‍: നിതേഷ് കുമാര്‍, തുളസിമതി മുരുകേശന്, നിത്യ ശ്രീ സുമതി ശിവന്, മനീഷ രാമദാസ്
പാരാജൂഡോ: കപില്‍ പാര്‍മര്‍
പാരാഷൂട്ടിംഗ്: മോന അഗര്‍വാള്‍, റുബീന ഫ്രാന്‍സിസ്
ഷൂട്ടിംഗ്: സ്വപ്നില്‍ സുരേഷ് കുസാലെ, സരബ്ജോത് സിംഗ്
സ്ക്വാഷ്: അഭയ് സിംഗ്.
നീന്തല്‍: സാജന് പ്രകാശ്
ഗുസ്തി: അമന്
(ആജീവനാന്തം)
സുച സിംഗ് -അത്ലറ്റിക്സ്
മുരളികാന്ത് രാജാറാം പേട്കര് – പാരാനീന്തല്‍
ദ്രോണാചാര്യ അവാര്‍ഡ് 2024
റെഗുലര്‍ വിഭാഗം: സുഭാഷ് റാണ (പാരാഷൂട്ടിംഗ്), ദീപാലി ദേശ്പാണ്ഡെ (ഷൂട്ടിംഗ്), സന്ദീപ് സാംഗ്വാന് (ഹോക്കി).
ആജീവനാന്ത വിഭാഗം: എസ് മുരളീധരന് (ബാഡ്മിന്റണ്‍), അര്‍മാന്‍ഡോ ആഗ്നെലോ കൊളാക്കോ(ഫുട്ബോള്‍).
Manu Bhaker and Gukesh get Khel Ratna; Sajan Prakash gets Arjuna Award


