23
Jan 2025
Fri
23 Jan 2025 Fri
Burnt body found in car in Kollam

ആയൂര്‍: കൊല്ലം ജില്ലയിലെ വയ്ക്കല്‍ ഒഴുകുപാറയ്ക്കല്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. (Burnt body found in car in Kollam is that of IT company employee)  റോഡില്‍ നിന്ന് 50 അടി താഴ്ചയിലേക്കു മറിഞ്ഞു തീ പിടിച്ച് പൂര്‍ണമായും കത്തി നശിച്ച കാറില്‍ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആയൂര്‍ ഒഴുകുപാറയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര പുത്തന്‍വീട്ടില്‍ (മറ്റപ്പള്ളില്‍) റോബിന്‍ മാത്യുവിന്റെ മകന്‍ ലെനീഷ് റോബിന്‍(38) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐടി കമ്പനി ഉദ്യോഗസ്ഥനായ ഇദ്ദേഹം അവധി കഴിഞ്ഞു നാളെ ജോലി സ്ഥലത്തേക്കു മടങ്ങാനിരിക്കെയാണ് അപകടം.

ALSO READ: കൊല്ലത്ത് താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍ കണ്ടെത്തിയ കാറിനുള്ളില്‍ കരിഞ്ഞ മൃതദേഹം

ധരിച്ചിരുന്ന മാലയും വാഹനത്തിന്റെ പഞ്ചിങ് നമ്പര്‍ പ്ലേറ്റുമാണ് ആളെ തിരിച്ചറിയാന്‍ സഹായിച്ചത്. എംസി റോഡില്‍ വയയ്ക്കലില്‍ നിന്നുള്ള റോഡില്‍ പഴയ ബവ്‌റിജസ് ഷോപ്പിനു സമീപമായിരുന്നു അപകടം.

റോഡിന്റെ വശത്തുള്ള ചെങ്കുത്തായ ഭാഗത്തെ റബര്‍ തോട്ടത്തിലേക്കാണ് കാര്‍ മറിഞ്ഞത്. വിജനമായ സ്ഥലമായതിനാല്‍ അപകട വിവരം ആരും അറിഞ്ഞില്ല. രാവിലെ സമീപത്തെ റബര്‍ തോട്ടത്തില്‍ ടാപ്പിങ് നടത്താന്‍ എത്തിയ തൊഴിലാളിയാണ് നാട്ടുകാരെയും പോലീസിനെയും വിരമറിയിച്ചത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക