04
Jan 2025
Fri
04 Jan 2025 Fri
doctor caught by relatives of a girl after he sent her vulgur messages

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് സാമൂഹികമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചുവന്ന ഡോക്ടറെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടി പോലീസിനു കൈമാറി. കണ്ണൂര്‍ സ്വദേശി അലന്‍ അലക്‌സ് ആണ് പിടിയിലായത്. കോഴിക്കോടാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്ത വെള്ളയില്‍ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട കാക്കൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്കാണ് ഇയാള്‍ നിരന്തരം അശ്ലീല സന്ദേശം അയച്ചത്.

ഇതോടെ പെണ്‍കുട്ടി ഇക്കാര്യം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ പറഞ്ഞത് അനുസരിച്ച് പെണ്‍കുട്ടി ഡോക്ടറോട് കോഴിക്കോട് ബീച്ചിലേക്ക് എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. കാറില്‍ ബീച്ചിലെത്തിയ ഡോക്ടര്‍ പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ബന്ധുക്കള്‍ തടഞ്ഞുവച്ച ശേഷം പോലീസിനു കൈമാറുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക