ന്യൂഡല്‍ഹി: ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (HMPV Case in India) ബാധ ഇന്ത്യയിലും കണ്ടെത്തി. കര്‍ണാടകയില്‍ രണ്ടുപേരില്‍ കണ്ടെത്തിയത്. ബെംഗളൂരുവില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞില്‍ ആണ് ആദ്യം കണ്ടെത്തിയത്. പിന്നീട്മൂന്നു മാസം പ്രായമുള്ള കുഞ്ഞിലും കണ്ടെത്തുകയായിരുന്നു. കര്‍ണാടക ആരോഗ്യമന്ത്രാലയവും കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) പതിവ് നിരീക്ഷണത്തിലാണ് എച്ച്.എം.പി.വി കേസുകള്‍ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
|
മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
‘രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിരീക്ഷിക്കുന്നതിന് ഐസിഎംആര്‍ നടത്തുന്ന ശ്വാസകോശ വൈറല്‍ രോഗകാരികള്‍ക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞത്’ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു
എച്ച്.എം.പി.വി അല്ലെങ്കില്‍ ഹ്യൂമന്‍ മെറ്റാപ്‌ന്യൂമോവൈറസ്, സാധാരണയായി 11 വയസ്സിന് താഴെയുള്ള കുട്ടികളിലാണ് കൂടുതല്‍ കണ്ടു വരുന്നത്. കൂടാതെ എല്ലാ ഫ്‌ലൂ സാമ്പിളുകളില്‍ 0.7 ശതമാനവും എച്ച്.എം.പി.വി ആണ്.
രാജ്യത്ത് എച്ച്എംപിവി പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ച് ചൈന മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ സംസ്ഥാന ആരോഗ്യ വകുപ്പ് ശനിയാഴ്ച പ്രസ്താവന പുറത്തിറക്കിയിരുന്നു. കര്‍ണാടകയില്‍ നിലവിലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകളെക്കുറിച്ചുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷം, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2024 ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
HMPV Case in Bengaluru
First HMPV cases in India Two Bengaluru infants test positive


