ചിദംബരം സംവിധാനം ചെയ്ത് ജീത്തു മാധവന്‍ തിരക്കഥയെഴുതിയ ‘ബാലന്‍: ദി ബോയ്’ എന്ന ചിത്രം നിരൂപക ശ്രദ്ധ നേടുന്നു. ഓരോ പുതിയ സ്ഥലത്തേക്ക് മാറുമ്പോഴും തന്റെയും മകന്റെയും ഐഡന്റിറ്റിയും ഭൂതകാലവും മാറ്റിമറിക്കുന്ന ഒരമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. കേവലം ഒരു ത്രില്ലര്‍ എന്നതിലുപരി, മകനെ സംരക്ഷിക്കാന്‍ എന്ത് ത്യാഗത്തിനും തയ്യാറായ ഒരമ്മയുടെ വൈകാരിക യാത്രയായാണ് ചിത്രം വികസിക്കുന്നത്.
|
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫര്‍സാനയും ബാലതാരമായ അധിശേഷനും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ട്രോമയും ഭയവും പേറുന്ന അമ്മയായി ഫര്‍സാന തിളങ്ങുമ്പോള്‍, ലോകത്തെ തിരിച്ചറിയാന്‍ ശ്രമിക്കുന്ന ഒരു കുട്ടിയുടെ സ്വാഭാവികത അധിശേഷന്‍ മനോഹരമായി ആവിഷ്‌കരിച്ചു. പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ശ്രമിക്കാത്ത, വളരെ റിയലിസ്റ്റിക് ആയ അഭിനയമാണ് അധിശേഷന്റേത് എന്നാണ് ആദ്യദിനത്തിലെ പ്രേക്ഷക പ്രതികരണം.
റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിലെ മികച്ച പ്രതികരണം ചിത്രത്തിന്റെ ആകെ കലക്ഷനെ പോസിറ്റീവായി ബാധിച്ചിട്ടുണ്ട്. സാല്‍സനിക് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ ആകെ ഗ്രോസ് കലക്ഷന്‍ 2.11 കോടി രൂപയാണ്. ഇന്ത്യയിലെ ആകെ നെറ്റ് കലക്ഷന്‍1.82 കോടി രൂപയാണ്. ചിത്രത്തിന്റെ ഫൈനല്‍ കലക്ഷന്‍ കണക്കുകള്‍ ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. വരും ദിവസങ്ങളില്‍ കലക്ഷനില്‍ കൂടുതല്‍ വര്‍ധനവുണ്ടാകുമെന്നാണ് വിതരണക്കാരുടെ പ്രതീക്ഷ.
അമ്മയും മകനും തമ്മിലുള്ള വൈകാരിക ബന്ധവും, അതിജീവനത്തിന്റെ കഥയും പറയുന്ന ചിത്രം കുടുംബപ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ആദ്യദിനങ്ങളില്‍ ലഭിച്ച പോസിറ്റീവായ മൗത്ത് പബ്ലിസിറ്റി തിയറ്ററുകളിലെ തിരക്ക് വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.
റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്‌സ് ഓഫീസില്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന് ശേഷം ചിദംബരം ഒരുക്കുന്ന മറ്റൊരു ഹിറ്റായി ചിത്രം മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍. വരും ദിവസങ്ങളില്‍ വാരാന്ത്യ അവധി കൂടി വരുന്നതിനാല്‍ കലക്ഷനില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാവുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
Chidambarams Balan the Boy box office collection


