24
Jan 2025
Mon
24 Jan 2025 Mon
Congress leaders visit OICC Sabarimala Service Help Desk

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒ.ഐ.സി.സി വെസ്റ്റേണ്‍ റീജണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഷം തോറും ശബരിമലയില്‍ മണ്ഡല സീസണില്‍ നടത്തി വരാറുള്ള സേവന കേന്ദ്രയുടെ ഹെല്പ് സെല്ലില്‍ മുനിസിപ്പല്‍ പ്രതിപക്ഷ നേതാവും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ ജാസിന്‍ കുട്ടി, ജില്ലാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ. റോഷന്‍ നായര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദു ചൂഡന്‍, ഒഐസിസി വെസ്റ്റേണ്‍ റീജണ്‍ ജനറല്‍ സെക്രട്ടറി അസാബ് വര്‍ക്കല, സൈമണ്‍ പത്തനംതിട്ട,ഷാനു കരമന എന്നിവര്‍ സന്ദര്‍ശിച്ചു.

അയ്യപ്പ ഭക്തന്‍മാര്‍ക്കുള്ള ചുക്ക് കാപ്പിയും ലഘു ഭക്ഷണവും വിവിധ കേന്ദ്രങ്ങളില്‍ സൗജന്യമായി വിതരണം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും അയ്യപ്പമാര്‍ക്കുള്ള അന്നദാനം, ലഘു ഭക്ഷണം, ചുക്ക് കാപ്പി, കുടി വെള്ളം മുതലായവയും, മയിലപ്രയിലും മുന്‍സിപ്പല്‍ ഇടത്താവളത്തിലും വിതരണം ചെയ്യുമെന്ന് ഒഐസിസി വെസ്റ്റണ്‍ റീജണ്‍ പ്രസിഡന്റ് ഹക്കിം പാറക്കല്‍, ജനറല്‍ കണ്‍വീനര്‍ അനില്‍ കുമാര്‍ പത്തനംതിട്ട, കണ്‍വീനര്‍ രാധാകൃഷ്ണന്‍ കാവുംമ്പായി, ജനറല്‍ സെക്രട്ടറി അസാബ് വര്‍ക്കല,ട്രഷറര്‍ ഷെരിഫ് അറക്കല്‍, അശോക് കുമാര്‍ എന്നിവര്‍ സംയുക്തമായി അറിയിച്ചു.

ഈ ദിവസങ്ങളില്‍ കെ.പി.സി.സിയുടെയും, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും നേതാക്കന്‍മാര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും.

Congress leaders visit OICC Sabarimala Service Help Desk