17
Jan 2025
Mon
17 Jan 2025 Mon
Shooting in West bank

വെസ്റ്റ് ബാങ്കില്‍ പോരാളികള്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്ന് ഇസ്രായേലികള്‍ കൊല്ലപ്പെട്ടു.(Shooting in West Bank; Three Israelis killed, several injured) എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളു നില ഗുരുതരമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അനധികൃത കുടിയേറ്റക്കാര്‍ യാത്ര ചെയ്യുന്ന അല്‍ ഫുന്‍ദുഖ് ഗ്രാമ പാതയില്‍ ഒരു ബസ്സിനെയും രണ്ടു കാറുകളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. രണ്ട് ഫലസ്തീനികളാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു.

ALSO READ: എറണാകുളത്ത് വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ തലയോട്ടിയും അസ്ഥികൂടവും; 30 വര്‍ഷമായി ആള്‍ താമസമില്ലെന്ന് പോലീസ്

ബസ് ഡ്രൈവര്‍ മാഗന്‍ ഡേവിഡ് ആദമിന്റെ നില അതീവഗുരുതരമാണെന്ന് ഇസ്രായേല്‍ എമര്‍ജന്‍സി സേവന വിഭാഗം അറിയിച്ചു. രണ്ടു പേര്‍ക്ക് സാരമായ പരിക്കുണ്ട്. ബാക്കി അഞ്ചുപേര്‍ക്ക് നിസാര പരിക്ക് മാത്രമാണുള്ളത്.

ഗസയിലേതിന് സമാനമായ ഭീകരാക്രമണമാണ് നടന്നതെന്ന് ഇസ്രായേല്‍ ധനമന്ത്രി ബെസാലല്‍ സ്‌മോട്രിച്ച് പറഞ്ഞു. ഇസ്രായേലികളുടെ സുരക്ഷ ഫലസ്തീന്‍ അതോറിറ്റി ഉറപ്പ് വരുത്തുമെന്ന് വിശ്വസിച്ചവര്‍ കണ്ടത് ജൂതന്മാരെ കൂട്ടക്കൊല ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.