കൊച്ചി: എറണാകുളം ചോറ്റാനിക്കര പൈനിങ്കല്‍ പാലസ് സ്‌ക്വയറില്‍ വീട്ടിനുള്ളില്‍ നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. (Skull and skeleton found in fridge inside house in Ernakulam) ആള്‍ താമസമില്ലാത്ത വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിലാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ പൊലീസ് കണ്ടെത്തിയത്.
|
ഫ്രിഡ്ജില്‍ വിവിധ കവറുകളിലായാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. വീടിന് അകത്ത് നിന്ന് തലയോട്ടിയും കിട്ടി. 30 വര്‍ഷമായി ആള്‍താമസമില്ലാത്ത വീടായിരുന്നു ഇതെന്നും സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമായിരുന്നുവെന്നും പൊലീസ് പറയുന്നു.
സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലം നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. പരിശോധനയിലാണ് തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയത്.
എന്നാല്‍ തലയോട്ടിക്ക് എത്ര പഴക്കമുണ്ട് എന്ന് കണക്കാക്കാനായിട്ടില്ല. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്.
വൈറ്റിലയില്‍ താമസിക്കുന്ന ഒരു ഡോക്ടറുടെ വീടാണിതെന്ന് പൊലീസ് പറയുന്നു.


