26
Jan 2025
Tue
26 Jan 2025 Tue
lover s set themselves on fire dies

പ്രണയബന്ധത്തെ മുതലെടുത്ത് ബന്ധു ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്യുന്നതില്‍ മനംനൊന്ത് കമിതാക്കള്‍ തീകൊളുത്തി മരിച്ചു. ഹൈദരാബാദിലെ മെഡ്ചാല്‍-മല്‍കജ്ഗിരി ജില്ലയിലെ ഗഡ്‌കേസറിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നരപള്ളിയില്‍ സൈക്കിള്‍ മൊത്തവ്യാപാരശാലയിലെ ജീവനക്കാരനായ പര്‍വതം ശ്രീറാം(26), യുവാവിന്റെ കാമുകിയുമാണ് മരിച്ചത്. സൈക്കിള്‍ ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെയാണ് ശ്രീറാം യുവതിയുമായി അടുപ്പത്തിലായത്.

യുവതിയുടെ ബന്ധുവായ ചിന്റു ഇരുവരുടെയും ബന്ധം അറിയുകയും വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി 1.35 ലക്ഷം രൂപ ശ്രീറാമില്‍ നിന്ന് തട്ടിയെടുക്കുകയും ചെയ്തു. പണം ആവശ്യപ്പെടുന്നതും ഭീഷണിപ്പെടുത്തലും തുടര്‍ന്നതോടെയാണ് ഇരുവരും കടുംകൈക്ക് മുതിര്‍ന്നത്. കൂട്ടുകാരന്റെ കാറുമെടുത്തു പോയാണ് ശ്രീറാം കാമുകിയുമായി ജീവനൊടുക്കിയത്. പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.