17
Jan 2025
Fri
17 Jan 2025 Fri
Gold prices are soaring to the point where it is no longer possible to buy it in Kerala.

കൊച്ചി: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഇതോടെ വീണ്ടും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു സ്വര്‍ണത്തിന്റെ വില 58,280 രൂപയിലെത്തി. ഗ്രാമിന് 7285 രൂപയാണ് ഇന്നത്തെ വില.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ ഡിസംബര്‍ 11,12 തീയതികളില്‍ പവന് 58,280 രൂപയിലെത്തിയിരുന്നു. ഇതായിരുന്നു സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇതിനൊപ്പമെത്തിയിരിക്കുകയാണ് ഇന്ന്. സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,900 രൂപയുമാണ് ഇന്നത്തെ വില.

അതേസമയം, പുതുവര്‍ഷത്തിലും ഡോളറിനെതിരെ രൂപ കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണുന്നത്. താഴ്ചയിലെ റെക്കോര്‍ഡ് ഓരോ ദിവസം കഴിയുന്തോറും തിരുത്തി കൂടുതല്‍ ഇടിവിലേക്ക് രൂപ പോകുന്നതില്‍ ഇന്ത്യന്‍ സാമ്പദ് രംഗം ആശങ്കയിലാണ്.

അസംസ്‌കൃത എണ്ണ വില കൂടുന്നത് രൂപയെ സ്വാധീനിക്കുന്നുണ്ട്. എണ്ണവില ബാരലിന് 75 ഡോളറിലേക്ക് അടുക്കുകയാണ്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്‌കൃത എണ്ണ വില ഉയരുന്നതുമാണ് രൂപയെ ബാധിക്കുന്നത്. ഇറക്കുമതിക്കാരുടെ ഡോളര്‍ ആവശ്യകത വര്‍ധിച്ചതാണ് രൂപയുടെ ഇടിവിന് കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ഡിസംബറിലെ സ്വര്‍ണ നിരക്ക്:

Date Price of 1 Pavan Gold (Rs.)
1-Jan-25 Rs. 57,200 (Lowest of Month)
2-Jan-25 57440
3-Jan-25 Rs. 58,080 (Highest of Month)
4-Jan-25 57720
5-Jan-25 57720
6-Jan-25 57720
7-Jan-25 57720
8-Jan-25 57800
9-Jan-25
Yesterday »
58080
10-Jan-25
Today »
Rs. 58,280 (Highest of