26
Jan 2025
Wed
26 Jan 2025 Wed
Ernakulam native man dies in flight on the way to London

ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ എറണാകുളം സ്വദേശി വിമാനത്തില്‍ മരിച്ചു. കുന്നുകര സ്വദേശി ജിജിമോന്‍ ചെറിയാന്‍(57)ആണ് മരിച്ചത്. കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ച ജിജിമോന്‍ ലണ്ടനിലെ കാറ്റ് വിക് എയര്‍പോര്‍ട്ടില്‍ എത്തുന്നതിനു മുന്‍പായിരുന്നു മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജ്യേഷ്ഠന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ഭാര്യ അല്‍ഫോന്‍സയോടൊപ്പം തിരികെ പോകുമ്പോഴായിരുന്നു മരണം. ജിഫോന്‍സ്, ആരോണ്‍ എന്നിവരാണ് മക്കള്‍.