26
Jan 2025
Fri
26 Jan 2025 Fri
man dies after logs fell on him from lorry while unloading

ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ മരത്തടികള്‍ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. മലപ്പുറം തുവ്വൂര്‍ സ്വദേശി ഷംസുദീന്‍ (54) ആണ് മരിച്ചത്. തുവ്വൂര്‍ ഐലാശ്ശേരിയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരമില്ലിലേക്ക് കൊണ്ടുവന്ന തടികള്‍ താഴെയിറക്കാനുള്ള ശ്രമത്തിലായിരുന്നു ഷംസുദ്ദീന്‍. ഇതിനായി ലോറിക്ക് മുകളില്‍ കയറി കയര്‍ അഴിച്ചു. ഇതിനിടെ തെന്നി താഴേക്ക് വീഴുകയായിരുന്നു. താഴെ വീണ ഷംസുദ്ദീന്റെ ദേഹത്തേക്കാണ് തടികള്‍ വീണത്. ഒപ്പമുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ ഉടന്‍ തന്നെ ഷംസുദ്ദീനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.