കണ്ണൂരൂല് ഹൃദയാഘാതം വന്ന രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സിന്റെ വഴി തടഞ്ഞത് ഡോക്ടര്‍. (Doctor blocked ambulance in Kannur; MVD fines him) പിണറായി സ്വദേശി ഡോക്ടര്‍ രാഹുല്‍ രാജാണ് വാഹനമോടിച്ചതെന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ക്കെതിരേ എംവിഡി പിഴ ഈടാക്കി. ഡോക്ടര്‍ക്കെതിരേ കതിരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
|
ആംബുലന്‍സിന് സമയത്ത് ആശുപത്രിയില്‍ എത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രോഗി മരിച്ചിരുന്നു. മട്ടന്നൂര്‍ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്.
എരഞ്ഞോളി നായനാര്‍ റോഡിലാണ് രാഹുല്‍ രാജ് ആംബുലന്‍സിന് വഴി നല്‍കാതെ മുന്നില്‍ തടസ്സുണ്ടാക്കി വാഹനമോടിച്ചത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സിനാണ് സൈഡ് നല്‍കാതിരുന്നത്. വ്യഴാഴ്ച്ച വൈകിട്ടായിരുന്നു സംഭവം.
അരമണിക്കൂറോളം ആംബുലന്‍സിന് തടസമുണ്ടാക്കി കാര്‍ മുന്നില്‍ തുടര്‍ന്നു. ആശുപത്രിയില്‍ എത്തിച്ച റുക്കിയ അല്പസമയത്തിനകം തന്നെ മരിച്ചു.


