24
Jan 2025
Sat
24 Jan 2025 Sat
man arrested for raping woman

യുഎഇയില്‍ ശ്രീലങ്കന്‍ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം നാട്ടിലേക്ക് കടന്ന പെരിന്തല്‍മണ്ണ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. വളാംകുളം കരിമ്പനയ്ക്കല്‍ മുഹമ്മദ് ഹനീഫ(27)ആണ് അറസ്റ്റിലായത്. സിഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം യുവാവിനെ പിടികൂടിയത്.(man arrested in Malappuram who escaped from UAE after impregnate srilankan girl)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഎഇയില്‍വച്ച് ശ്രീലങ്കന്‍ യുവതിയും ഹനീഫയും അടുപ്പത്തിലാവുകയായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി പല തവണകളിലായി ഇയാള്‍ യുവതിയില്‍ നിന്ന് 25 ലക്ഷം രൂപയോളം വാങ്ങിയതായും സിഐ പറഞ്ഞു. യുവതി ഗര്‍ഭിണിയായതോടെ നാട്ടില്‍ പോയി മടങ്ങിവരാമെന്നു പറഞ്ഞ് ഹനീഫ യുഎഇയില്‍ നിന്ന് നാട്ടിലേക്ക് കടക്കുകയായിരുന്നു.

നാട്ടിലെത്തിയ ഹനീഫ മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതറിഞ്ഞു ശ്രീലങ്കന്‍ യുവതി യുവാവിനെ തേടി നാട്ടിലെത്തിയെങ്കിലും യുവാവ് അംഗീകരിച്ചില്ല. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.