തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരിലെ ഒരു വിഭാഗവും അധ്യാപകരും ഇന്ന് പണിമുടക്കും. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 15 സര്‍വീസ് സംഘടകളുടെ കൂട്ടായ്മയായ സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെയും സി.പി.ഐയുടെ ആഭിമുഖ്യത്തിലുള്ള ജോയിന്റ് കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് പ്രക്ഷോഭം.
|
ശമ്പള പരിഷ്കരണം നടപ്പാക്കുക, ഡിഎ കുടിശിക വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, ലീവ് സറണ്ടര്‍ അനുവദിക്കുക, പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വില്ലേജ്, താലൂക്ക് ഒഫീസുകളുടേയും സെക്രട്ടേറിയറ്റിന്റേയും പ്രവര്‍ത്തനത്തെ പണിമുടക്ക് ബാധിക്കും.
സെക്രട്ടേറിയറ്റിനു മുന്നിലും വിവിധ സര്‍ക്കാര്‍ ഓഫീലുകളിലും പണിമുടക്കിനു ആഹ്വാനം ചെയ്ത സംഘടനകള്‍ സമരത്തിന്റെ ഭാഗമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ അടക്കം പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫീസുകള്‍ക്ക് പൊലീസ് സംരക്ഷണവും നല്‍കും.
സിപിഐയുടെ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് സംഘടനകള്‍ നടത്തുന്ന സമരം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. അടിയന്തര പ്രമേയമായി വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. നെല്ല് സംഭരണ പ്രതിസന്ധി, സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ എന്നിവ ശ്രദ്ധ ക്ഷണിക്കല്‍ ആയി സഭയില്‍ വരുന്നുണ്ട്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്നും നടക്കുന്നുണ്ട്.
Government employees and teachers will go on strike today
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





