യെല്ലാപുര: കര്‍ണാടകയിലെ യെല്ലാപുരയില്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ഒമ്പത് മരണം. 16 പേര്‍ക്ക് പരിക്കേറ്റു. (9 dead, 16 injured as vegetable lorry overturns in Karnataka) ഇതില്‍ പലരുടെയും പരിക്കുകള്‍ ഗുരുതരമാണ്. അപകടത്തില്‍പ്പെട്ട ലോറിയില്‍ 40ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നു.
|
ഇന്ന് പുലര്‍ച്ചെ യെല്ലാപുരയിലാണ് സംഭവം. പച്ചക്കറി കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. പച്ചക്കറി കൂടാതെ ആളുകളെയും ലോറിയില്‍ കയറ്റിയിരുന്നു. നിയന്ത്രണംവിട്ട് റോഡിന് സമീപത്തെ തോട്ടിലേക്ക് ലോറി മറിയുകയായിരുന്നു.
ഹാവേരി ജില്ലയിലെ സവനൂരില്‍ നിന്ന് കുംതയിലെ ആഴ്ചചന്തയിലേക്ക് വരികയായിരുന്നു ലോറി. മരിച്ചവരെല്ലാം പച്ചക്കറി കച്ചവടക്കാരാണെന്ന് പൊലീസ് അറിയിച്ചു.
പരിക്കേറ്റവരെ ഹുബ്ബള്ളിയിലെ കെ.എം.സി-ആര്‍.ഐ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ യല്ലപുര ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





