03
Jan 2025
Fri
03 Jan 2025 Fri
Hamas will release details of four Israeli hostages on saturday

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് തങ്ങളുടെ പക്കലുള്ള ഇസ്രായേലി ബന്ദികളില്‍ നാലുപേരെ കൂടി മോചിപ്പിക്കുന്നു. ഇവരുടെ വിശദാംശങ്ങള്‍ ശനിയാഴ്ച ഇസ്രായേലിന് കൈമാറുമെന്ന് ഹമാസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച മൂന്നു ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. ഇതിനു പകരമായി ഇസ്രായേല്‍ 90 ഫലസ്തീനികളെയും വിട്ടയച്ചു.(Hamas will release details of four Israeli hostages on saturday)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച ഉച്ചതിരിഞ്ഞായിരിക്കും ബന്ദികളുടെ വിവരം കൈമാറുക. കൈമാറുന്ന നാലുപേരില്‍ വനിതാ സൈനികരുമുണ്ടാവുമെന്നാണ് വിവരം. 30 ബന്ദികളാണ് ഇനി ഹമാസിന്റെ പക്കലുള്ളതെന്നാണ് റിപോര്‍ട്ടുകള്‍. ഇതില്‍ നിരവധി വനിതാ സൈനികരുണ്ട്.

മോചിപ്പിക്കപ്പെടുന്ന ഓരോ സൈനികയ്ക്കും പകരമായി 50 ഫലസ്തീനി തടവുകാരെ വിട്ടയയ്ക്കാമെന്നാണ് ഇസ്രായേല്‍ അറിയിച്ചിട്ടുള്ളത്. ഇതില്‍ 30 പേര്‍ ഇസ്രായേലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവരാണ്.

ALSO READ: പുഞ്ചിരിച്ച് സമ്മാനങ്ങളേറ്റു വാങ്ങി ഇസ്രായേല്‍ ബന്ദികള്‍; തോക്കേന്തി തെരുവുകളുടെ നിയന്ത്രണമേറ്റെടുത്ത് ഖസ്സാം പോരാളികള്‍; ഇത്രയും നാള്‍ ഇവരെ എവിടെ ഒളിപ്പിച്ചു! 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക