14
Feb 2025
Sat
14 Feb 2025 Sat

ആലപ്പുഴ: ചെന്നിത്തലയില്‍ വൃദ്ധ ദമ്പതികളെ വീട്ടിലിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന മകന്‍ കസ്റ്റഡിയില്‍. കേസില്‍ മകന്‍ വിജയന്‍ കുറ്റം സമ്മതിച്ചതായി പൊലിസ് പറഞ്ഞു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്നും വീടിന് പെട്രോള്‍ ഒഴിച്ച് തീയിട്ടതാണെന്നും വിജയന്‍ സമ്മതിച്ചു. ദമ്പതികള്‍ക്ക് അഞ്ച് മക്കളാണുള്ളത്. മൂന്നാമത്തെ മകനാണ് വിജയന്‍. വിജയന്‍ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് രാവിലെയാണ് ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (92), ഭാര്യ ഭാരതി (90) എന്നിവരെയാണ് പുലര്‍ച്ചെ വീടിന് തീപിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

ഭാര്യയും മക്കളുമായി പിണങ്ങി കഴിയുന്ന വിജയന്‍, ഇടയ്ക്ക് രാഘവനും ഭാരതിയും താമസിക്കുന്ന വീട്ടിലേക്ക് എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുകയും രാഘവനെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിജയന്‍ കൊടും ക്രൂരതചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

Son who killed elderly couple by pouring petrol on them and setting them on fire in Chennithala in custody