17
Feb 2025
Fri
17 Feb 2025 Fri
KERALA BUDGET 2025

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം ഇന്ന്. രാവിലെ 9 മണിക്ക് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുമ്പോള്‍ പെന്‍ഷന്‍ അടക്കം നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും. മാത്രമല്ല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കേയുള്ള ബജറ്റില്‍ പ്രതീക്ഷയിലാണ് സംസ്ഥാനം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കൈയ്യടി നേടുന്ന പ്രഖ്യാപനങ്ങള്‍ കെ.എന്‍ ബാലഗോപാലിന്റെ അഞ്ചാം ബജറ്റില്‍ ഇടം പിടിക്കും. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം വയനാട് പുനരധിവാസത്തിന് പ്രത്യേക പാക്കേജും പ്രഖ്യാപിച്ചേക്കും. അധിക വിഭവ സമാഹരണം ലക്ഷ്യമിട്ട് നികുതിയേതര ഫീസുകളും കൂട്ടിയേക്കും.

കഴിഞ്ഞ വര്‍ഷം വിഴിഞ്ഞം തുറമുഖ പദ്ധതിക്കാണ് ബജറ്റില്‍ ഏറെ പ്രധാന്യം നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണയും വിഴിഞ്ഞത്തെ വിവിധ വികസനങ്ങള്‍ക്കായി ബജറ്റില്‍ വലിയ ഊന്നല്‍ നല്‍കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ബജറ്റില്‍ വിഴിഞ്ഞത്തിന് 1000 കോടിയാണ് വകയിരുത്തിയിരുന്നത്. ഇത്തവണ അതിലും വലിയ തുകയാകും വകയിരുത്തുക.

സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ഇന്ന് നിയമസഭയില്‍ വെക്കും.സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും പതിവ് പ്രായോഗിക വാദത്തില്‍ നിന്നും ഇത്തവണ കെ.എന്‍ ബാലഗോപാല്‍ വഴി മാറി നടന്നേക്കും. ജനക്ഷേമം വിളിച്ചോതുന്ന ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇടം പിടിക്കുമെന്നാണ് സൂചന. കഴിഞ്ഞ നാല് തവണയും ഒരു രൂപ പോലും കൂട്ടാത്തെ ക്ഷേമ പെന്‍ഷന്‍ ഇത്തവണ വര്‍ധിപ്പിക്കും. വയനാട് പുനരധിവാസത്തിന് പുറമേ വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ചുള്ള വികസന കുതിപ്പിനും ബജറ്റില്‍ കൂടുതല്‍ പണം നീക്കി വെക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശികയിലും ചില പ്രഖ്യാപനങ്ങള്‍ ഉണ്ടാവും.

The last full budget presentation of the second Pinarayi government is today. Finance Minister KN Balagopal will present the budget at 9 am.