17
Feb 2025
Fri
17 Feb 2025 Fri
rbi cuts repo rate

മുംബൈ: അഞ്ച് വര്‍ഷത്തിനു ശേഷം ആദ്യമായി റിസര്‍വ് ബാങ്ക് (RBI) പലിശനിരക്കുകള്‍ കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. വായ്പകളുടെ ചെലവ് കുറച്ച് വളര്‍ച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞ പതിനൊന്ന് യോഗങ്ങളിലും ആര്‍ബിഐ പലിശ നിരക്ക് കുറച്ചിട്ടില്ല. കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷമുള്ള ആദ്യ ധന നയ യോഗമാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര റവന്യു സെക്രട്ടറിയായിരുന്ന സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പണനയ യോഗത്തിലാണ് നിരക്ക് കുറയ്ക്കല്‍ തീരുമാനം. ആറംഗ പണ സമിതി യോഗത്തില്‍ ഗവര്‍ണറടക്കം അഞ്ച് പേരും പുതിയ അംഗങ്ങളാണ്.

ആദായ നികുതിയില്‍ നല്‍കിയ വമ്പന്‍ ഇളവിന് ശേഷം റിപ്പോ കൂടി കുറച്ചതിനാല്‍ സാധാരണക്കാരുടെ വായ്പ ചെലവ് കുറയും. ഹൗസ് ലോണ്‍ എടുത്തവര്‍ അടക്കമുള്ളവര്‍ക്കും വലിയ ആശ്വാസമാണ്.

 

RBI cuts repo rate by 25 basis points to 6.25%, a first in 5 years