02
Feb 2025
Sat
02 Feb 2025 Sat

മക്ക: പാലക്കാട് പട്ടാമ്പി സ്വദേശി മക്കയിൽ വാഹനമിടിച്ചു മരിച്ചു. പള്ളിപുറം നാടപ്പറമ്പ് സ്വദേശി ഷാഹുൽ ഹമീദ് (46) ആണ് മരിച്ചത്. മക്കയിലെ ഷൗക്കിയയിൽ സമൂസ കച്ചവടം നടത്തുന്ന കടയിൽ ജോലി ചെയ്തുവരികയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രി ജോലി കഴിഞ്ഞതിനുശേഷം റോഡ് മുറിച്ചുകടക്കവെ വാഹനമിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഷാഹുൽ തൽക്ഷണം മരിച്ചു. ഡോ. ഇവാൾ അൽ ബഷരി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധുകൾ അറിയിച്ചു. ഭാര്യ: വഹീദ. മക്കൾ: അബ്ദുൽ ബാസിത്ത്, ഫെമിത, ഫർസാന, മിസ്ബാഹ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക