24
Feb 2025
Mon
24 Feb 2025 Mon
four youths arrested for killing and eat wild boar

കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവച്ചു ഭക്ഷിച്ച നാലുപേര്‍ പിടിയില്‍. കോഴിക്കോട് വളയത്ത് ആണ് സംഭവം. വളയം എലിക്കുന്നുമ്മല്‍ ബിനു, റീനു, ജിഷ്ണു, അശ്വിന്‍ എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇവരുടെ വീടുകളില്‍നിന്ന് കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും വനംവകുപ്പ് സംഘം പിടിച്ചെടുത്തു. ഞായറാഴ്ച രാവിലെ ഇവരുടെ വീടിനടുത്തെ കിണറ്റില്‍ കാട്ടുപന്നി വീണിരുന്നു. വിവരമറിഞ്ഞ് കുറ്റ്യാടി വനംവകുപ്പ് ഓഫിസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തിയെങ്കിലും പന്നി രക്ഷപെട്ടുവെന്നാണ് അറിയിച്ചത്.

എന്നാല്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ രാത്രിയില്‍ നടത്തിയ പരിശോധനയില്‍ പന്നിയുടെ അവശിഷ്ടങ്ങളും വീട്ടില്‍ നിന്ന് പന്നിമാംസം ഉപയോഗിച്ച് തയ്യാറാക്കിയ കറിയും കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കളെ കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

ALSO READ: ഇടുക്കിയില്‍ കൊലക്കേസ് പ്രതിയെ കൊന്ന് ചാക്കില്‍കെട്ടി ഉപേക്ഷിച്ചത് കേടായ പന്നിമാംസമെന്ന വ്യാജേന