15
Feb 2025
Mon
15 Feb 2025 Mon
murder accusend goon killed and throw away dead body by killers as pig Meat

ഇടുക്കി മേലുകാവില്‍ കുപ്രസിദ്ധ ഗുണ്ടയും കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ ആളെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ചത് കേടായ പന്നിമാംസമെന്ന വ്യാജേന. മേലുകാവ് എരുമാപ്ര പാറശേരിയില്‍ സാജന്‍ സാമുവല്‍(47)ആണ് കൊല്ലപ്പെട്ടത്.

whatsapp ഇടുക്കിയില്‍ കൊലക്കേസ് പ്രതിയെ കൊന്ന് ചാക്കില്‍കെട്ടി ഉപേക്ഷിച്ചത് കേടായ പന്നിമാംസമെന്ന വ്യാജേന
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മേലുകാവ് ഇരുമാപ്രയില്‍ വച്ച് സാജനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കില്‍ കെട്ടി ഓട്ടോറിക്ഷയില്‍ കയറ്റിയാണ് പ്രതികള്‍ മേലുകാവിലെ തേക്കിന്‍കൂപ്പില്‍ കൊണ്ടുവന്ന് തള്ളിയത്. ഓട്ടോയില്‍ പന്നിയെ കയറ്റാനാവില്ലെന്ന് പറഞ്ഞ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ വാഹനത്തില്‍ മൃതദേഹം കയറ്റിയത്. മൂലമറ്റത്തെത്തിച്ചപ്പോള്‍ രക്തം പുരണ്ട ചാക്കുകെട്ടില്‍ സംശയം തോന്നിയ ഓട്ടോഡ്രൈവര്‍ വിവരം അച്ഛനോടു പങ്കുവയ്ക്കുകയായിരുന്നു. പിതാവാണ് വിവരം കാഞ്ഞാര്‍ പോലീസിനെ അറിയിച്ചത്.

പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം മൂലമറ്റം കെഎസ്ഇബി കോളനിക്കു സമീപത്തെ തേക്കിന്‍കൂപ്പില്‍ നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂലമറ്റം സ്വദേശിയായ ഷാരോണിനെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മൂലമറ്റം, മുട്ടം, മേലുകാവ് മേഖലകളിലുള്ള ഏഴു പേരടങ്ങുന്ന സംഘമാണ് കൊല നടത്തി മൃതദേഹം കാട്ടില്‍ തള്ളിയതെന്നാണ് വിവരം.

ഇതില്‍ പോലീസുകാരന്റെ മകനും ഉള്‍പ്പെട്ടതായും സൂചനയുണ്ട്. ഇവരെല്ലാവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായും ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷമെ കൊലപാതകത്തിനുള്ള കാരണം വ്യക്തമാകൂവെന്നും തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍ പറഞ്ഞു.

സാജന്‍ സാമുവലും ഷാരോണും സുഹൃത്തുക്കളായിരുന്നു. പലപ്പോഴും ഇവര്‍ സംഘം ചേര്‍ന്ന് മദ്യപിക്കാറുണ്ട്. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തിലേക്കു നയിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം നടന്നത് മേലുകാവ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അവിടേക്ക് കൈമാറും. സമീപം തേക്കിന്‍കൂപ്പിലെ കുറ്റിക്കാട്ടില്‍ കണ്ടത്.

ജനുവരി 29 മുതല്‍ സാജന്‍ സാമുവലിനെ കാണാനില്ലെന്നു മേലുകാവ് പൊലീസ് സ്റ്റേഷനില്‍ ഇയാളുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. 2018 മെയില്‍ കോതമംഗലത്തെ ബാറില്‍ ഉണ്ടായ അടിപിടിയില്‍ വലിയപാറ പാറപ്പുറത്ത് ബിനു ചാക്കോയെ(27) കൊന്ന കേസില്‍ ഇയാള്‍ പ്രതിയാണ്. 2022 ഫെബ്രുവരിയില്‍ മുട്ടം ബാറിനു സമീപം കാര്‍ പാര്‍ക്ക് ചെയ്ത് ഗതാഗത തടസമുണ്ടാക്കിയ സാജനോട് വാഹനം മാറ്റിയിടാന്‍ പറഞ്ഞ നാട്ടുകാരെ കാറോടിച്ച് അപകടപ്പെടുത്താന്‍ ശ്രമിക്കുകയും തോക്കെടുത്ത് വെടി വയ്ക്കുകയും ചെയ്തിരുന്നു. അന്ന് കേസില്‍ പരാതിക്കാരില്ലാത്തതിനാല്‍ ഇയാള്‍ രക്ഷപെടുകയായിരുന്നു.

2022 ആഗസ്തില്‍ മോലുകാവ് പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം ജില്ലയില്‍ പൊന്‍കുന്നം, മരങ്ങാട്ടുപിള്ളി, മേലുകാവ്, പാലാ, കാഞ്ഞിരപ്പള്ളി എന്നീ പോലീസ് സ്റ്റേഷനുകളിലും എറണാകുളം ജില്ലയില്‍ കോതമംഗലം മൂവാറ്റുപുഴ സ്റ്റേഷനുകളിലും ഇടുക്കിയില്‍ കട്ടപ്പന, മുട്ടം, തൊടുപുഴ സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുകളുണ്ട്.

ALSO READ:  കോഴിക്കോട്ട് പ്രകൃതിവിരുദ്ധ വേഴ്ചയ്ക്കു നിര്‍ബന്ധിച്ച സുഹൃത്തിനെ കല്ല് കൊണ്ട് തലയ്ക്കടിച്ചുകൊന്ന് യുവാവ്

\