07
Feb 2025
Fri
07 Feb 2025 Fri
Sonia Gandhi Hospitalized

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും രാജ്യസഭാംഗവുമാ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ സോണിയയെ പ്രവേശിപ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാവിലെയാണ് അവരെ പ്രവേശിപ്പിച്ചതെന്നാണ് സൂചന. അവര്‍ ഡോക്ടര്‍മാരുടെ ഒരു സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവര്‍ സുഖമായിരിക്കുന്നുവെന്നും ഇന്ന് തന്നെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് പാര്‍ട്ടി അറിയിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ഗാന്ധിക്ക് 78 വയസ്സ് തികഞ്ഞിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

Sonia Gandhi Hospitalized

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക