|
ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമൊരുക്കി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ വിജ്ഞാപനം. അപ്രന്റീസ് തസ്തികയിൽ 2691 ഒഴിവുകൾ ആണ് ഉള്ളത്. അപേക്ഷകർക്ക് യാതൊരു മുൻ പരിചയവും ആവശ്യമില്ല.
താൽപ്പര്യമുള്ളവർക്ക് മാർച്ച് 5 വരെ താഴെ കൊടുത്ത വെബ്സൈറ്റ് മുഖേന ഓൺലൈൻ വഴി അപേക്ഷിക്കാം. വിശദ വിവരങ്ങൾ താഴെ കൊടുക്കുന്നു:
തസ്തിക: അപ്രന്റീസ്
ഒഴിവുകൾ: 2691
ശമ്പളം: 15,000 രൂപ.
അവസാന തീയതി: 2025 മാർച്ച് 5
കേരളത്തിൽ മാത്രം 118 ഒഴിവുകൾ ഉണ്ട്.
പ്രായം;
20 നും 28 നൂം ഇടയിൽ.
സംവരണ വിഭാഗങ്ങൾക്ക് ഇളവ് ഉണ്ട്.
വിദ്യാഭ്യാസ യോഗ്യത:
അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം.
തെരഞ്ഞെടുപ്പ് രീതി:
ഓൺലൈൻ പരീക്ഷ (ഒബ്ജക്റ്റീവ് തരം)
പ്രാദേശിക ഭാഷ പരീക്ഷ
വെയിറ്റ് ലിസ്റ്റ്
മെഡിക്കൽ പരിശോധന
ഫീസ്:
800 രൂപ + GST
സ്ത്രീകൾ: 600 രൂപ + GST
SC/ST: 600 രൂപ + GST
PwBD: 400 രൂപ + GST
ആപേക്ഷിക്കേണ്ട വിധം:
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ “Recruitment” ലിങ്ക് തെരഞ്ഞെടുക്കുക.
വ്യക്തിഗത വിവരങ്ങൾ നൽകി ഓൺലൈൻ അപേക്ഷ ഫോം പൂർത്തിയാക്കുക.
ആവശ്യമായ ഡോക്യുമെന്റുകൾ അപ്ലോഡ് ചെയ്യുക.
അപേക്ഷ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക.
അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
Link https://www.unionbankofindia.co.in/en/common/recruitment


