22
Feb 2025
Mon
22 Feb 2025 Mon
6 year old boys head stuck in steal fence of Vadakara hospital

കോഴിക്കോട് വടകര ജില്ലാ ആശുപത്രിയിലെത്തിയ ആറുവയസ്സുകാരന്റെ തല സ്റ്റീല്‍ വേലിക്കുള്ളില്‍ കുടുങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. മാതാവിനൊപ്പം ആശുപത്രിയിലെത്തിയ കുട്ടി കളിക്കുന്നതിനിടെ തല വേലക്കുള്ളില്‍ ഇടുകയും കുടുങ്ങിപ്പോവുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആശുപത്രി അധികൃതരും കുട്ടിയുടെ ബന്ധുക്കളും ശ്രമിച്ചെങ്കിലും തല പുറത്തെടുക്കാനായില്ല. തുടര്‍ന്ന് അഗ്‌നിരക്ഷ സേനയും പോലീസും സ്ഥലത്തെത്തി. അഗ്നിരക്ഷാസേനാംഗങ്ങള്‍ സ്റ്റീല്‍ വേലി മുറിച്ച് കുട്ടിയെ രക്ഷപ്പെടുത്തിയതോടെ ഏവര്‍ക്കും ആശ്വാസമായി.

ALSO READ: കലം തലയില്‍ കുടുങ്ങിയ രണ്ടരവയസ്സുകാരിയുമായി അഗ്നിരക്ഷാ നിലയത്തിലേക്ക് പാഞ്ഞ് വീട്ടുകാര്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക